കാട്ടില്‍ ഒരു പേരമരത്തിലാണ് വാനമ്പാടിയുടെയും കുഞ്ഞുങ്ങളുടെയും താമസം. അടുത്തുള്ള ഒരു വാഴച്ചെടിയിലാണ് മിന്നു എന്ന മിന്നാമിനുങ്ങും കൂട്ടുകാരും താമസിച്ചിരുന്നത്. എന്നും രാവിലെ വാനമ്പാടി മരത്തിലിരുന്ന് പാടുമായിരുന്നു. അതു കേള്‍ക്കുവാന്‍ മിന്നുവിന് ഇഷ്ടമായിരുന്നു. ഒരു ദിവസം രാവിലെ വാനമ്പാടി പതിവുപോലെ പാട്ടുപാടിയില്ല. അപ്പോള്‍ മിന്നു ചോദിച്ചു “ ഇന്നെന്താ പാട്ടൊന്നും കേട്ടില്ലല്ലോ...?” ഉടന്‍ വാനമ്പാടി അഹങ്കാരത്തോടെ പറഞ്ഞു “ ഹും.. നിന്നെപ്പോലെ ചെറു പ്രാണികള്‍ക്ക് കേള്‍ക്കാനുള്ളതല്ല എന്റെ പാട്ട്” ഇതു കേട്ട് മിന്നുവിന് വലിയ സങ്കടമായി.
ഒരു ദിവസം രാത്രിയില്‍ വലിയ കാറ്റും മഴയും. കൊടുങ്കാറ്റില്‍പെട്ട് വാനമ്പാടിയുടെ കൂടും കുഞ്ഞുങ്ങളുമെല്ലാം താഴെ വീണു. ഇരുട്ടില്‍ ഒന്നും കാണാനാകാതെ വാനമ്പാടിയും കുഞ്ഞുങ്ങളും ഉറക്കെ കരഞ്ഞു. വനമ്പാടിയുടെ ദീനമായ കരച്ചില് കേട്ടാണ് മിന്നു ഉണര്‍ന്നത്. കാര്യമറിഞ്ഞയുടനെ അവള് കൂട്ടുകാരെയെല്ലാം വിളിച്ചുണര്‍ത്തി കരച്ചില് കേട്ട സ്ഥലത്തേക്ക് നീങ്ങി. മിന്നുവും കൂട്ടുകാരും നല്കിയ വെളിച്ചത്തില്‍ വാനമ്പാടി തന്റെ കുഞ്ഞുങ്ങളെ കുറ്റിക്കാട്ടില്‍ നിന്ന് രക്ഷപെടുത്തി.
‘ഒരാളുടെ വലിപ്പത്തിലല്ല കാര്യം, നന്മയുള്ള മനസ്സിലാണ്’ എന്ന് വാനമ്പാടിക്ക് മനസ്സിലായി. അവള് മിന്നുവിനോട് തന്റെ അഹങ്കാരത്തിന് മാപ്പ് ചോദിച്ചു. പിന്നെ വാനമ്പാടി മിന്നുവിനും കൂട്ടുകാര്‍ക്കുമായി ഒരു പാട്ട് പാടി. മിന്നുവും കൂട്ടുകാരും അതുകേട്ട് ന്രുത്തം വച്ചു. എല്ലാവര്ക്കും സന്തോഷമായി.
This comment has been removed by the author.
ReplyDeleteകുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ പറ്റിയ കഥ
ReplyDelete